
വിഷ ബാധയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഫര്‍വാനിയ, അദാന്‍ ആശുപത്രികളിലായി 15 ഓളം പേരെ പ്രവാസികളെ പ്രവേശിപ്പിക്കുന്നത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ 10 പേരാണ് മരിച്ചത്. ജലീബ് ബ്ളോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം.
നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്ത ദിവസങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കുവൈറ്റ് ഗവണ്‍മെന്‍റോ അധികൃതരോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Comments: